Saturday, 12 August 2023

സ്വതന്ത്ര വിജ്ഞാനോത്സവം നടത്തി

         ലിറ്റൽ കൈറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ കൊല്ലങ്കോട് BSSHSS ൽ  സ്വതന്ത്ര വിജ്ഞാനോത്സവം 2023 ( Freedom Fest 2023) നടത്തി . നൂതനാശയ വിദ്യയുടെയും സാങ്കേതിക വിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് എക്സിബിഷൻ സംഘടിപ്പിച്ചു. ഗ്രാഫിക് ഡിസൈനിങ് , റോബോട്ടിക്‌സ് , ബ്ലോക്ക് പ്രോഗ്രാമിങ് എന്നിവയിലുള്ള വിവിധ പ്രവർത്തനങ്ങളാണ്  ആണ് എക്സിബിഷനിൽ അവതരിപ്പിച്ചത്.








Wednesday, 9 August 2023

BSSHSS KOLLENGODE ആഗസ്റ്റ് 6,9 ഹിരോഷിമ-നാഗസാക്കി ദിനം ആഘോഷിച്ചു
















Saturday, 2 June 2018



 
ബി .എസ്സ് .എസ്സ് .എച്ച് .എസ്സ് .എസ്സ് , കൊല്ലങ്കോട്


പ്രവേശനോത്സവം  - ജൂൺ 1 - 2018


        

  • കൊല്ലങ്കോട് BSSHSSൽ പ്രവേശനോത്സവം വിപുലമായ ആഘോഷ പരിപാടികളോടെ നടത്തി. കുട്ടികളെ വരവേൽക്കാൻ സ്കൂൾ അങ്കണവും വരാന്തകളും കുരുത്തോലയും മാവിലയും കൊണ്ടുണ്ടാക്കിയ തോരണങ്ങൾ കൊണ്ട് അലങ്കരിച്ചു. അലങ്കാരങ്ങൾ പ്ലാസ്റ്റിക് വിമുക്ത വസ്തുക്കൾ കൊണ്ടാകണമെന്നു തീരുമാനം ഉണ്ടായിരുന്നു. വെള്ളിയാഴ്ച ആയതിനാൽ കൃത്യം 9.30 നു തന്നെ പരിപാടികൾ ആരംഭിച്ചു. ആദ്യ ദിവസം ആയതിനാൽ കുട്ടികളോടൊപ്പം ധാരാളം രക്ഷകർത്താക്കളും എത്തിചേർന്നിരുന്നു. ആദ്യം പ്രിൻസിപ്പൽ ശ്രീ രവീന്ദ്രൻ മാസ്റ്റർ കുട്ടികളെയും രക്ഷാകർത്താക്കളെയും സ്വാഗതം ചെയ്തു. ഒപ്പം നല്ല ഒരു അധ്യയന വർഷം ആശംസിച്ചു. തുടർന്ന് പ്രധാനാധ്യാപിക ശ്രീമതി. ഇ കെ പ്രീത ടീച്ചർ കുട്ടികളെ അഭിസംബോധന ചെയ്തു. കുട്ടികൾക്ക് ആശംസ അർപ്പിക്കുന്നതോടൊപ്പം പൊതു വിദ്യാഭ്യാസ യജ്‌ഞത്തിന്റെ ഈ വർഷത്തെ ലക്‌ഷ്യം 'അക്കാദമിക മികവ് വിദ്യാലയ മികവ് 'എന്നതാണെന്നും ഈ ലക്‌ഷ്യം കൈവരിക്കാൻ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഒപ്പം രക്ഷിതാക്കളുടെയും ഒത്തൊരുമിച്ച പ്രവർത്തനം ആവശ്യമാണെന്നും ടീച്ചർ ഓർമിപ്പിച്ചു. തുടർന്ന് പി ടി എ പ്രസിഡന്റ് ശ്രീ ആറുമുഖൻ, കുട്ടികൾക്ക് ആശംസ അർപ്പിച്ചു. ശ്രീദേവി ടീച്ചർ വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം കുട്ടികൾക്ക് നൽകി. അതിനു ശേഷം പ്രവേശനോത്സവഗാനം സ്പീക്കറിലൂടെ കേൾപ്പിച്ചു, ഒപ്പം വിദ്യാർത്ഥികളും ആലപിച്ചു. സമ്മാന ദാനമായിരുന്നു തുടർന്ന് നടന്നത്. ഇക്കഴിഞ്ഞ മാർച്ച് SSLC പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് അദ്ധ്യാപകരുടെ വകയായി സമ്മാനങ്ങൾ നൽകി. കൂടാതെ മലയാളം അദ്ധ്യാപിക ശ്രീമതി സുമി ടീച്ചർ മലയാളത്തിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്‌ഥികൾക്ക് 'നമിത് മെമ്മോറിയൽ സ്കോളർഷിപ്പ് ' എന്ന പേരിൽ പ്രത്യേക സമ്മാനങ്ങളും നൽകി. തുടർന്ന് സന്നിഹിതരായിരുന്ന രക്ഷാകർത്താക്കൾക്ക് വേണ്ടി പ്രീത ടീച്ചർ വിദ്യാലയത്തിന്റെ മികവുകൾ വ്യക്തമാക്കിക്കൊടുത്തുകൊണ്ടുള്ള ഒരു ക്ളാസ്സ് നടത്തി. യോഗത്തിൽ ശ്രീമതി ബീന ടീച്ചർ ,ശ്രീ ഡാനി മാസ്റ്റർ, പി ടി എ പ്രസിഡന്റ് ശ്രീ അറുമുഖൻ എന്നിവർ പ്രസംഗിച്ചു. സ്റ്റാഫ് അസ്സോസിയേഷൻ സെക്രട്ടറി ശ്രീ മുരളീകൃഷ്ണൻ മാസ്റ്റർ രക്ഷകർത്താക്കൾക്ക് നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും മധുരപലഹാരം വിതരണം ചെയ്തു. ഒപ്പം അർഹരായ എല്ലാ വിദ്യാർത്‌ഥികൾക്കും ഉച്ചഭക്ഷണം അന്ന് മുതൽ നൽകുമെന്നും അറിയിച്ച് രക്ഷാകർത്താക്കളെ പിരിച്ചുവിട്ടു. ക്ളാസ്സുകൾ ആരംഭിച്ചു.




പ്രാർത്ഥന 



വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം ശ്രീദേവി ടീച്ചർ 



ആശംസകൾ പ്രിൻസിപ്പൽ ശ്രീ രവീന്ദ്രൻ മാസ്റ്റർ 

 ആശംസകൾ പ്രധാനാദ്ധ്യാപിക ശ്രീമതി പ്രീത ടീച്ചർ 

 പി ടി എ പ്രസിഡന്റ് 

സമ്മാന ദാനം : അനൂപ് പി - ഫുൾ എ പള്സ്

                                             സാജുദീൻ ഫുൾ എ പള്സ്

കിഷോർ കെ - ഫുൾ എ പള്സ്

                                             അഭിനവ് കെ ജി - ഫുൾ എ പള്സ്

 സൽമാൻ ഹുസൈൻ  9 എ പള്സ് 

 എ പള്സ്  നേടിയവർക്ക് സുമി ടീച്ചർ നൽകുന്ന
നമിത്  മെമ്മോറിയൽ അവാർഡുകൾ 



2018  ജൂൺ 1 നു നടന്ന അദ്ധ്യാപക രക്ഷകർത്തൃ യോഗത്തിൽ നിന്ന് ..





 

എസ്സ് എസ്സ് എൽ സി 2017 -2018

വിജയശതമാനം ഉയർന്നു 

2018  മാർച്ചിൽ നടന്ന SSLC പരീക്ഷയിൽ വിജയശതമാനത്തിലും എ പള്സ് നേടിയവരുടെ എണ്ണത്തിലും മുൻവർഷത്തെ അപേക്ഷിച്ച് വർദ്ധനവ് ഉണ്ടായി. 4 വിദ്യാര്തഥികൾ എല്ലാ വിഷയങ്ങളിലും എ പ്ളസ് നേടി.കൂടാതെ രണ്ടു വിദ്യാര്തഥികൾ  9 വിഷയങ്ങളിൽ എ പ്ളസ് കരസ്ഥമാക്കി.




Tuesday, 29 November 2016

കേരള സ്കൂൾ ശാസ്ത്രോത്സവം 2016 -17 
                            സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ  കൊല്ലങ്കോട് BSSHSS ലെ  വിദ്യാർത്ഥിയായ അനൂപ് .പി ക്ലേമോഡലിംഗ് - ൽ A ഗ്രേഡോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കി സ്കൂളിന് അഭിമാനമായി മാറി .

Tuesday, 19 May 2015

ഉന്നത വിജയം 

              2015  മാർച്ചിൽ നടത്തിയ  SSLC  പരീക്ഷയിൽ  BSSHSS  കൊല്ലങ്കോട്  96% വിജയം കരസ്ഥമാക്കി. 3 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളിലും എപ്ലസ്‌ നേടി.ജയന്തൻ.കെ.എൻ,അജയ്കൃഷ്ണൻ.ടി.ജി,രാഹുൽ.കെ എന്നിവരാണ്‌എല്ലാ വിഷയങ്ങളിലും എ പ്ലസ്‌ നേടിയ മിടുക്കന്മാർ. 

Tuesday, 30 December 2014

ഫിസിക്സ് 
1.ബന്ധം കണ്ടെത്തി പൂരിപ്പിക്കുക
 സൂര്യൻ                    :          നക്ഷത്രം
 ആകാശ ഗംഗ         :          ...................
2 തിരുവാതിര നാളിൽ തിരുവാതിര നക്ഷത്രത്തിന് അടുത്തുള്ളത് താഴെ പറയുന്നവരിൽ ആര് ?
(സൂര്യൻ,ചന്ദ്രൻ ഭൂമി )
3.നമ്മുടെ ഗാലക്സിയുടെ പേരെന്ത്?
4. നമ്മുടെ ഗാലക്സിയുടെ ആകൃതി എന്ത്?
5.ചന്ദ്രൻ ഒരു ദിവസം എത്ര ഡിഗ്രി സഞ്ചരിക്കും?
6.ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രം ഏത് ?
7. ചന്ദ്രന് ഭൂമിയെ ഒരു തവണ വലം വക്കാൻ എത്ര ദിവസം വേണം?
8.സൂര്യന്റെ വിവിധ ഭാഗങ്ങൾ ഏവ?



Thursday, 11 September 2014

VIJAYOTHSAVAM

വിജയോത്സവം  2014 

2014 മാർച്ചിൽ നടന്ന എസ് എസ് എൽ സി  പരീക്ഷയിലെ വിജയികളെ അനുമോദിക്കുന്നതിനായി  ജനപ്രതിനിധികളും പി.ടി.എ ഭാരവാഹികളും എത്തിച്ചേർന്നു.

Sunday, 4 May 2014

SSLC ക്ക് ഉന്നത വിജയം 

           2014 മാർച്ചിൽ നടന്ന SSLC പരീക്ഷയിൽ കൊല്ലങ്കോട് BSSHSS ഉന്നത വിജയം നേടി.വിജയശതമാത്തിൽ 5 ശതമാനം വർദ്ധനവോടു കൂടി ഇത്തവണ 90  ശതമാനം വിജയമാണ് നേടിയത്.അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായുള്ള കഠിനാധ്വാനത്തിലുടെ നേടിയെടുത്ത ഈ വിജയം ഏവർക്കും അത്യധികം ആഹ്ലാദമേകി. ഇതിൽ നവീൻ.എം എന്ന വിദ്യാർത്ഥി സമ്പൂർണ എ പ്ലസ്‌ വിജയം കരസ്ഥമാക്കി ഈ ആഹ്ലാദത്തിന് മാറ്റ് കൂട്ടി.  

                                                                      നവീൻ.എം

കേരള സ്കൂൾ കലോത്സവം 2013-14 

              2014 ജനുവരി 19 മുതൽ 25 വരെ  പാലക്കാട്‌ വച്ചു നടന്ന കേരള സ്കൂൾ  കലോത്സവത്തിൽ നാദസ്വരത്തിനു  എ ഗ്രേഡും  ഒന്നാം സ്ഥാനവും കരസ്ഥമാക്കി കൊല്ലങ്കോട് BSSHSS ലെ വിദ്യാർത്ഥി കണ്ണൻ കുട്ടി.എ  സ്കൂളിന്നഭിമാനമായി മാറി .