Saturday, 2 June 2018



 
ബി .എസ്സ് .എസ്സ് .എച്ച് .എസ്സ് .എസ്സ് , കൊല്ലങ്കോട്


പ്രവേശനോത്സവം  - ജൂൺ 1 - 2018


        

  • കൊല്ലങ്കോട് BSSHSSൽ പ്രവേശനോത്സവം വിപുലമായ ആഘോഷ പരിപാടികളോടെ നടത്തി. കുട്ടികളെ വരവേൽക്കാൻ സ്കൂൾ അങ്കണവും വരാന്തകളും കുരുത്തോലയും മാവിലയും കൊണ്ടുണ്ടാക്കിയ തോരണങ്ങൾ കൊണ്ട് അലങ്കരിച്ചു. അലങ്കാരങ്ങൾ പ്ലാസ്റ്റിക് വിമുക്ത വസ്തുക്കൾ കൊണ്ടാകണമെന്നു തീരുമാനം ഉണ്ടായിരുന്നു. വെള്ളിയാഴ്ച ആയതിനാൽ കൃത്യം 9.30 നു തന്നെ പരിപാടികൾ ആരംഭിച്ചു. ആദ്യ ദിവസം ആയതിനാൽ കുട്ടികളോടൊപ്പം ധാരാളം രക്ഷകർത്താക്കളും എത്തിചേർന്നിരുന്നു. ആദ്യം പ്രിൻസിപ്പൽ ശ്രീ രവീന്ദ്രൻ മാസ്റ്റർ കുട്ടികളെയും രക്ഷാകർത്താക്കളെയും സ്വാഗതം ചെയ്തു. ഒപ്പം നല്ല ഒരു അധ്യയന വർഷം ആശംസിച്ചു. തുടർന്ന് പ്രധാനാധ്യാപിക ശ്രീമതി. ഇ കെ പ്രീത ടീച്ചർ കുട്ടികളെ അഭിസംബോധന ചെയ്തു. കുട്ടികൾക്ക് ആശംസ അർപ്പിക്കുന്നതോടൊപ്പം പൊതു വിദ്യാഭ്യാസ യജ്‌ഞത്തിന്റെ ഈ വർഷത്തെ ലക്‌ഷ്യം 'അക്കാദമിക മികവ് വിദ്യാലയ മികവ് 'എന്നതാണെന്നും ഈ ലക്‌ഷ്യം കൈവരിക്കാൻ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഒപ്പം രക്ഷിതാക്കളുടെയും ഒത്തൊരുമിച്ച പ്രവർത്തനം ആവശ്യമാണെന്നും ടീച്ചർ ഓർമിപ്പിച്ചു. തുടർന്ന് പി ടി എ പ്രസിഡന്റ് ശ്രീ ആറുമുഖൻ, കുട്ടികൾക്ക് ആശംസ അർപ്പിച്ചു. ശ്രീദേവി ടീച്ചർ വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം കുട്ടികൾക്ക് നൽകി. അതിനു ശേഷം പ്രവേശനോത്സവഗാനം സ്പീക്കറിലൂടെ കേൾപ്പിച്ചു, ഒപ്പം വിദ്യാർത്ഥികളും ആലപിച്ചു. സമ്മാന ദാനമായിരുന്നു തുടർന്ന് നടന്നത്. ഇക്കഴിഞ്ഞ മാർച്ച് SSLC പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് അദ്ധ്യാപകരുടെ വകയായി സമ്മാനങ്ങൾ നൽകി. കൂടാതെ മലയാളം അദ്ധ്യാപിക ശ്രീമതി സുമി ടീച്ചർ മലയാളത്തിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്‌ഥികൾക്ക് 'നമിത് മെമ്മോറിയൽ സ്കോളർഷിപ്പ് ' എന്ന പേരിൽ പ്രത്യേക സമ്മാനങ്ങളും നൽകി. തുടർന്ന് സന്നിഹിതരായിരുന്ന രക്ഷാകർത്താക്കൾക്ക് വേണ്ടി പ്രീത ടീച്ചർ വിദ്യാലയത്തിന്റെ മികവുകൾ വ്യക്തമാക്കിക്കൊടുത്തുകൊണ്ടുള്ള ഒരു ക്ളാസ്സ് നടത്തി. യോഗത്തിൽ ശ്രീമതി ബീന ടീച്ചർ ,ശ്രീ ഡാനി മാസ്റ്റർ, പി ടി എ പ്രസിഡന്റ് ശ്രീ അറുമുഖൻ എന്നിവർ പ്രസംഗിച്ചു. സ്റ്റാഫ് അസ്സോസിയേഷൻ സെക്രട്ടറി ശ്രീ മുരളീകൃഷ്ണൻ മാസ്റ്റർ രക്ഷകർത്താക്കൾക്ക് നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും മധുരപലഹാരം വിതരണം ചെയ്തു. ഒപ്പം അർഹരായ എല്ലാ വിദ്യാർത്‌ഥികൾക്കും ഉച്ചഭക്ഷണം അന്ന് മുതൽ നൽകുമെന്നും അറിയിച്ച് രക്ഷാകർത്താക്കളെ പിരിച്ചുവിട്ടു. ക്ളാസ്സുകൾ ആരംഭിച്ചു.




പ്രാർത്ഥന 



വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം ശ്രീദേവി ടീച്ചർ 



ആശംസകൾ പ്രിൻസിപ്പൽ ശ്രീ രവീന്ദ്രൻ മാസ്റ്റർ 

 ആശംസകൾ പ്രധാനാദ്ധ്യാപിക ശ്രീമതി പ്രീത ടീച്ചർ 

 പി ടി എ പ്രസിഡന്റ് 

സമ്മാന ദാനം : അനൂപ് പി - ഫുൾ എ പള്സ്

                                             സാജുദീൻ ഫുൾ എ പള്സ്

കിഷോർ കെ - ഫുൾ എ പള്സ്

                                             അഭിനവ് കെ ജി - ഫുൾ എ പള്സ്

 സൽമാൻ ഹുസൈൻ  9 എ പള്സ് 

 എ പള്സ്  നേടിയവർക്ക് സുമി ടീച്ചർ നൽകുന്ന
നമിത്  മെമ്മോറിയൽ അവാർഡുകൾ 



2018  ജൂൺ 1 നു നടന്ന അദ്ധ്യാപക രക്ഷകർത്തൃ യോഗത്തിൽ നിന്ന് ..





No comments:

Post a Comment