പ്രവേശനോത്സവം - 2013-14
ജൂണ്‍ 3 തിങ്കളാഴ്ച്ച കൊല്ലങ്കോട് BSSHSS ൽ പ്രവേശനോത്സവം വിപുലമായി നടത്തി. കുരുത്തോലയും മറ്റും കൊണ്ട് സ്കൂൾ അലങ്കരിച്ചിരുന്നു.സ്കൂൾ അസംബ്ലിയിൽ പ്രിൻസിപ്പൽ ശ്രീ രവീന്ദ്രൻ മാസ്റ്റർ,പ്രധാനാധ്യാപകൻ ശ്രീ സന്തോഷ് മാസ്റ്റർ,പി.ടി .എ പ്രസിഡണ്ട് ശ്രീ രാമചന്ദ്രൻ,പി.ടി.എ .വൈസ് പ്രസിഡണ്ട് ശ്രീ സഹ ദേവൻ,മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി അംബിക, പി.ടി.എ .എക്സിക്യുട്ടിവ് അംഗം ശ്രീ വാസു തുടങ്ങിയവർ കുട്ടികളെ അഭിസംബോധന ചെയ്തു സംസാരിച്ചു.
ശ്രീമതി സുമി ടീച്ചർ , വിദ്യാഭ്യാസ മന്ത്രി ശ്രീ അബ്ദുറബ്ബ് അവർകളുടെ കുട്ടികൾക്കായുള്ള സന്ദേശം അസംബ്ലിയിൽ വായിച്ചു.സുമി ടീച്ചറുടെ അവതരണത്തിലെ മികവ് ഏവരുടേയും ശ്രദ്ധ ആകർഷിച്ചു. പി.ടി .എ പ്രസിഡണ്ട് . ശ്രീ രാമചന്ദ്രൻ,പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീ സഹദേവൻ,മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി അംബിക,തുടങ്ങിയവർ ഓരോ ക്ലാസ്സുകളിലേ യും കുട്ടികൾക്കുള്ള സൗജന്യ പുസ്തക വിതരണം ഉൽഘാടനം ചെയ്തു.
ശ്രീ സന്തോഷ് മാസ്റ്റർ,
പി.ടി .എ പ്രസിഡണ്ട് ശ്രീ രാമചന്ദ്രൻ,
പി.ടി.എ .വൈസ് പ്രസിഡണ്ട് ശ്രീ സഹദേവൻ,
മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി അംബിക,
പുസ്തക വിതരണം
No comments:
Post a Comment