2012-13 അധ്യയന വര്‍ഷത്തിലെ സയന്‍സ് ക്ലബിന്‍റെ ഉത്ഘാടനം
ജൂലൈ 23 ന് ഉച്ചക്ക് 2 മണിക്ക് പ്രിന്‍സിപല്‍
ശ്രീ കെ വി.രവീന്ദ്രന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു.
ചടങ്ങില്‍ പ്രധാനാധ്യാപിക
ശ്രീമതി ഉദയം ടീച്ചര്‍ അധ്യക്ഷത വഹിച്ചു.
ശ്രീമതി ലക്ഷ്മിദേവി ടീച്ചര്‍ സ്വാഗതം അര്‍പിച്ചു. ശ്രീ സന്തോഷ് മാസ്റ്റര്‍ സയന്‍സ് ബ്ലോഗിന്‍റെ ഉത്ഘാടനം നിര്‍വഹിച്ചു.ശ്രീമതി.പ്രീത ടീച്ചര്‍,ശ്രീമതി ഗീതാകുമാരി ടീച്ചര്‍,ശ്രീ മുരളീകൃഷ്ണന്‍ മാസ്റ്റര്‍,ശ്രീ രാമകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ അര്‍പിച്ചു.ചടങ്ങില്‍ ചാന്ദ്രദിന ക്വിസ്സിന്‍റെ വിജയികള്‍ക്കു സന്തോഷ് മാസ്റ്റര്‍ സമ്മാനം നല്‍കി . തുടര്‍ന്ന് എട്ടാം തരത്തിലേ വിദ്യാര്‍ഥിയായ അനില്‍ രചിച്ച "അമ്മയുട വിലാപം"എന്ന കവിത ദിവ്യ ടീച്ചര്‍ ഈണം നല്‍കി മറ്റൊരു വിദ്യാര്‍ത്ഥിയായ
രാജേഷ് ആലപിച്ചു.
സയന്‍സ് ക്ലബ് അംഗങ്ങള്‍ സുസ്ഥിര ഊര്‍ജവര്‍ഷവും ആയി ബന്ധപ്പെട്ടു ശേഖരിച്ച രണ്ടു
അനിമേഷന്‍ ചിത്രങ്ങളും ക്ലബ് അംഗങ്ങള്‍ തന്നെ അവതരിപ്പിച്ച സ്കിറ്റും പ്രദര്‍ശിപ്പിച്ചു.
ഒമ്പതാം തരത്തിലെ ലാലു ചടങ്ങില്‍
നന്ദി പ്രകാശിപ്പിച്ചു
science skit
നന്ദി - ലാലു 9-A
No comments:
Post a Comment