Saturday, 2 November 2013

KERALAPIRAVI

കേരളപ്പിറവി 

                           
                 
                      കൊല്ലങ്കോട് BSSHSSൽ കേരളപ്പിറവിദിനം വിപുലമായി ആഘോഷിച്ചു. മലയാളവിഭാഗത്തിൻറെ ആഭിമുഖ്യത്തിൽ  അതിഗംഭീരമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരുന്നത്.സ്കൂൾ അങ്കണം തോരണങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു.ഇതേ സ്കൂളിലെ കുട്ടികളുടെ ചെണ്ടമേളത്തോടെയാണ് പ്രധാനാധ്യാപകനായ ശ്രീ സന്തോഷ്‌മാസ്റ്ററെ അസംബ്ലിയിലേക്ക് വരവേറ്റത്. തുടർന്ന് ശ്രീ സന്തോഷ്‌ മാസ്റ്റർ ,മലയാളം അധ്യാപകരായ ശ്രീമതി സുമി ടീച്ചർ, ശ്രീമതി ശ്രീദേവി  ടീച്ചർ, ശ്രീ കലാധരൻ മാസ്റ്റർ, വിദ്യാർഥികളായ അജയ് കൃഷ്ണൻ,ആതിര  എന്നിവർ കുട്ടികൾക്ക് കേരളപ്പിറവിദിനാശംസകൾ നൽകി.ശ്രീദേവി  ടീച്ചർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.മലയാള ഭാഷയുടെ പ്രാധാന്യം വെളിവാക്കുന്ന പ്ലക്കാർഡുകൾ പ്രദർശിപ്പിച്ചു.തുടർന്ന് ഹൈസ്കൂളിലെയും ഹയർ സെക്കണ്ടറിയിലെയും കുട്ടികൾ നാടൻ പാട്ടുകൾ പാടി.
                              
                     സോഷ്യൽ ക്ലബ്‌ അംഗങ്ങൾ കേരളത്തെ ക്കുറിച്ചുള്ള വിവിധ ഗാനശകലങ്ങൾ കോർത്തിണക്കി തയ്യാറാക്കി അവതരിപ്പിച്ച മെഡ്ലി ശ്രദ്ധേ യമായി.മാത്സ് ക്ലബ്‌ അംഗങ്ങളും പോസ്റ്റർ,ആശംസ കാർഡുകൾ എന്നിവ തയ്യാറാക്കി ആഘോഷത്തിൽ പങ്കാളികളായി.
                            
                    തുടർന്നാണ് ആഘോഷത്തിൻറെ ഏറ്റവും പ്രധാന പരിപാടി ഉത്ഘാടനം ചെയ്യപ്പെട്ടത്.മലയാള വിഭാഗം സംഘടിപ്പിച്ച ഒരു എക്സിബിഷനയിരിന്നു അത്.കേരളത്തിൻറെ തനതു കലാരൂപമായ കഥകളിയുടെ ആടയാഭരണങ്ങളും ചിത്രങ്ങളും ആയിരുന്നു  പ്രദർശിപ്പിച്ചത്. കൂടാതെ സ്കൂളിന്റെ ചരിത്രം വെളിവാക്കുന്ന ആൽബങ്ങളും കഥകളിയുടെ വീഡിയോ സിഡി പ്രദർശനവും ഉൾ പ്പെടുത്തിയിരുന്നു.4 മണിക്ക് ചെണ്ട മേളത്തോടു കൂടി ഒരുദിവസത്തെ ആഘോഷ പരിപാടികൾക്ക് വിരാമമായി.അങ്ങനെ ഈ വർഷത്തെ കേരളപ്പിറവി സ്കൂളിൽ ഉത്സാഹം നിറഞ്ഞ ആഘോഷമായി  മാറി. 









OUR MALAYALAM TEACHERS


എക്സിബിഷൻ- ഉത്ഘാടനം ശ്രീ സന്തോഷ്‌ മാസ്റ്റർ 






















                                      കഥകളിയുടെ വീഡിയോ സിഡി  പ്രദർശനം 





No comments:

Post a Comment