Monday, 12 August 2013

HIROSHIMA DAY

ഹിരോഷിമ ദിനാചരണം

    ആഗസ്റ്റ്  6,9 ഹിരോഷിമ, നാഗസാക്കി ദിനങ്ങൾ  സ്കൂളിന് അവധിയായതിനാൽ ആഗസ്റ്റ്‌ 7 ബുധനാഴ്ചയാണ് ഈ ദിനങ്ങളോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾ നടത്തിയത്. സയൻസ് ക്ലബ്‌ അംഗങ്ങൾ തയ്യാറാക്കിയ യുദ്ധ വിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ  പോസ്റ്ററുകൾ  പ്രദർശിപ്പിച്ചു. സോഷ്യൽ ക്ലബ്‌ അംഗങ്ങൾ യുദ്ധവിരുദ്ധ റാലി നടത്തി. സോഷ്യൽ സയൻസ് അദ്ധ്യാപികയായ ശ്രീമതി ഗീതാകുമാരി ടീച്ചർ അസംബ്ലിയിൽ ഈ ദിനങ്ങളുടെ പ്രത്യേകതയെക്കുറിച്ചും യുദ്ധത്തിന്റെ ഭീകരമായ അനന്തരഫലങ്ങളെ കുറിച്ചും  വിശദമായ പ്രഭാഷണം നടത്തി. ലോകസമാധാനം ഉറപ്പാക്കുന്ന രീതിയിൽ തങ്ങളുടെ കഴിവിനെ വളർത്തിയെടുക്കുന്ന ഒരു തലമുറയായി പുതു തലമുറ വർത്തിക്കണം  എന്ന് ടീച്ചർ വിദ്യാർത്ഥികളോട് ആഹ്വാനം ചെയതു.







                                                         





No comments:

Post a Comment