Thursday, 28 March 2013

SEND OFF

യാത്രയയപ്പ് 

2 0 1 3 മാർച്ച്  3 0  നു ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന ഈ സ്കൂളിലെ പ്രധാനാധ്യാപിക ശ്രീമതി ഉദയം ടീച്ചർക്ക് സയൻസ് ക്ലബ്‌ അംഗങ്ങൾ  യാത്രയയപ്പ് നല്കി . ഇതിനോടനുബന്ധിച്ചു നടത്തുന്ന യോഗത്തിൽ  അവതരിപ്പിക്കുന്നതിനായി സയൻസ് ക്ലബ്‌ അംഗങ്ങളുടെ ആവശ്യപ്രകാരം ശ്രീ ഇയ്യങ്കോട് ശ്രീധരൻ മാസ്റ്റർ രചിച്ച കവിതയുടെ പകർപ്പ് ടീച്ചർക്ക്‌ സമർപ്പിച്ചു .ഇതോടൊപ്പം  ഈ കവിത ദിവ്യ ടീച്ചറുടെ സഹോദരിയായ ശ്രീമതി ദീപ്തി സജീവ്‌ ഈണം നല്കി  ആലപിച്ചതിന്റെ സി ഡി യും ടീച്ചർക്ക്‌ നല്കി . 

ഗുരുവന്ദനം 


ഗുരുചരണങ്ങളിൽ അഭിവാദനം 
ഹൃദയകമലങ്ങളാൽ അഭിവാദനം 
ഉദയാചലങ്ങളിൽ ഉണരും പ്രഭാതമേ  
ഇരുളകന്നീടാൻ തുണയാകണം 

തലമുറകൾ അവിടുത്തെ മുന്നിൽ നിരന്നു 
അകതാരിൽ അറിവിന്റെ നിറകതിർ തൂകി 
അമ്മയായ് പെങ്ങളായ് അവരെ നയിച്ചു 
നന്മയുടെ വീഥിയിൽ പൂക്കൾ വിരിഞ്ഞു 

വിടവാങ്ങലൊക്കെയും വേദനാ പൂർണം 
അടിപണി യുന്നിതാ ശിഷ്യരൊന്നാകെ  
ഇനിയുള്ള യാത്രയിൽ മംഗളം നേരാൻ 
തൊഴുകയ്കളായ്‌  ഞങ്ങൾ 
പ്രാർത്ഥനാപൂർവ്വം..... 

No comments:

Post a Comment