Friday, 27 July 2012

KAVITHA

കവിത "  അമ്മയുടെ വിലാപം "

 രചന : അനില്‍  VIII-D

ഹേ  മനുഷ്യാ എന്തിനീ ക്രുരഭാവം
തരൂ എനിക്കു  നീ പുനര്‍ജ്ജന്മം
എന്നിലെ  നാഡിയും  ഞരമ്പുമാം
നദികളെ നീ മലിനമാക്കി
അവരുടെ മധുരമാം സംഗീതത്തെ
നീ നശിപ്പിച്ചു
അവരുടെ മക്കളാം ജലജീവികളെ
നീ  കൊന്നൊടുക്കി
എന്‍ ജീവനാം  വായുവിന നീ മലിനമാക്കി !
       ഇനി ഞാനെങ്ങനെ  ശ്വസിക്കും
       ഇനി ഞാനെങ്ങനെ  ശ്വസിക്കും
       അതു മാത്രമോ ചെയ്തു നീ
       എന്‍ മേനിയാം  മണ്ണിനെ നീ എന്തു  ചെയ്തു !
       മൊഴിയുക മക്കളേ  നിങ്ങള്‍
       മണ്ണിന്‍ മാഫിയ എന്ന  പേരില്‍
       നീ ഊറ്റി  എടുത്തു എന്‍ ശരീരം
       എനിക്ക് നീ തുച്ഛമായ  വിലയും കല്പിച്ചു
നീ മാത്രമോ എനിക്ക് മക്കള്‍
നിനക്കു  മാത്രമോ എന്‍ ശിരസ്സ്
ഇതാണോ വികസനം
ഇതാണോ വികസനം
ബുദ്ധിയുള്ള എന്‍ മക്കളേ  നിങ്ങള്‍
അറിയുന്നുവോ എന്‍ സ്നേഹം
അറിയുന്നുവോ എന്‍ സ്നേഹം !!   

No comments:

Post a Comment