Thursday, 17 October 2013

WORLD SPACE WEEK

ലോക ബഹിരാകാശ വാരം 

                 ബി.എസ്സ്. എസ്സ്.എച്ച്. എസ്സ്.എസ്സിൽ  ഒക്ടോബർ 4  മുതൽ10 വരെ  ലോക ബഹിരാകാശ വാരം ആഘോഷിച്ചു.
'ചൊവ്വ പര്യവേക്ഷണത്തിലൂടെ ഭൂമിയെ കണ്ടെത്തൽ'
(EXPLORING MARS AND DISCOVERING EARTH) എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗ  മത്സരം,പ്രബന്ധ രചന,ചിത്രരചന,പോസ്റ്റർ രചന,കാർട്ടൂണ്‍,മോഡൽ നിർമ്മാണ,സംവാദം എന്നിവ നടത്തി .
                 ഒക്ടോബർ 9 നു ബഹിരാകാശ ഗവേഷണവുമായി ബന്ധപ്പെട്ട ഒരു എക്സിബിഷൻ നടത്തി. പ്രദർശനം HM.ശ്രീ സന്തോഷ്‌ മാസ്റ്റർ ഉത്ഘാടനം ചെയ്തു.റോക്കറ്റുകളുടെ പ്രവർത്തന തത്ത്വമായ ന്യൂട്ടന്റെ മൂന്നാം ചലനനിയമം വിശദീകരിക്കുന്നതിനു വേണ്ടി ഒരു റോക്കറ്റ് ബലൂണ്‍ മുകളിലേ ക്കയച്ചു കൊണ്ടാണ് പ്രദർശനം ഉത്ഘാടനം ചെയ്തത്.പ്രദർശനത്തിൽ സയൻസ് ക്ലബ്‌ അംഗങ്ങൾ തയ്യാറാക്കിയ സൌരയൂഥ മാതൃക ശ്രദ്ധേയമായി.'ബഹിരാകാശ പര്യവേക്ഷണം നേട്ടങ്ങളും കോട്ടങ്ങളും' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ഒരു സംവാദത്തോടെ പരിപാടികൾ  അവസാനിച്ചു.









No comments:

Post a Comment